ഇൻഡിപെൻഡൻസ് ഡേ മെഗാ ക്വിസ് സംഘടിപ്പിച്ചു.
തലപ്പലം സർവീസ് സഹകരണ ബാങ്ക് പാറയിൽ ഫുഡ് പ്രോഡക്ട്സ്നോടോപ്പം വിദ്യാർത്ഥികൾക്കായി ഇൻഡിപെൻഡൻസ് ഡേ മെഗാ ക്വിസ് സംഘടിപ്പിച്ചു. തലപ്പലം: ഭാരതത്തിൻ്റെ 79 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി പാറയിൽ ഫുഡ് പ്രോഡക്ട്സിൻ്റെ സഹകരണത്തോടെ തലപ്പലം ബാങ്ക് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി "സ്വാതന്ത്ര്യദിന മെഗാ ക്വിസ് സീസൺ 2" സംഘടിപ്പിച്ചു. തലപ്പലം ബാങ്ക് ഇത് തുടർച്ചയായി 2 ാമത് തവണയാണ് സ്വാതന്ത്ര്യ ദിന ക്വിസ് സംഘടിപ്പിക്കുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും 242 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് ശ്രീ ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബാങ്ക് വൈസ് പ്രസിഡൻറ് ശ്രീ. അനിൽകുമാർ മഞ്ഞപ്പള്ളിൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി പി എന്നിവർ സംസാരിച്ചു. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അധ്യാപകനായ ഡോ.തോമസ് പുളിക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ. പങ്കാളിത്തം കൊണ്ട് വൻ വിജയമായ പ്രോഗ്രാമിൽ സീനിയർ വിഭാഗത്തിൽ പാലാ സെൻ്റ് തോമസ് കോളേജിലെ ശ്രുതിനന്ദന എം എസ്, മരിയ ഷിജു എന്നിവരുടെ ടീമിന് ഒന്നാം സമ്മാനമായ 10,001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. അതേ കോളേജിലെ തന്നെ കാർത്തിക് ബി കൊല്ലംപറമ്പിൽ അലൻ ഷാജി എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായ 5001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. തീക്കോയി സെൻ്റ് മേരീസ് എച്ച് എസ് എസിലെ ആഗ്നസ് ജോർജ് മറീനമോൾ സോജൻ എന്നിവരുടെ ടീമിന് മൂന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ നിഖിൽ മുരളീധരൻ ആദിൻ ജയമോൻ എന്നിവർ ഉൾപ്പെട്ട ടീമിന് ഒന്നാം സമ്മാനമായ 10001 രൂപയും സർട്ടിഫിക്കറ്റും, ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ മീനാക്ഷി രഞ്ജിത്ത് ആരാധ്യ അരുൺ എന്നിവർ അടങ്ങിയ ടീമിന് രണ്ടാം സമ്മാനമായ 5001 രൂപയും സർട്ടിഫിക്കറ്റും, പ്രവിത്താനം സെൻ്റ് മൈക്കിൾ എച്ച് എസ് എസിലെ ജോഷ്വ ജോർജ് മാത്യുക്കുട്ടി ജോബി എന്നിവർ അടങ്ങിയ ടീമിന് മൂന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ക്യാഷ് പ്രൈസുകൾ പാറയിൽ ഗ്രൂപ്പ് ആണ് നൽകിയത്. ക്വിസ് പ്രോഗ്രാം വിജയകരമായി സംഘടിപ്പിക്കുന്നതിന് ബോർഡ് മെമ്പർമാരായ പയസ് കുര്യൻ, ബെന്നി തോമസ്, ഡിജു സെബാസ്റ്റ്യൻ, ദിവാകരൻ എം ആർ, പുരുഷോത്തമൻ കെ എസ്, റോജിൻ തോമസ്, ജയശ്രീ സി, ജോമി ബെന്നി, ശ്രീലേഖ ആർ, ഗോപാലകൃഷ്ണൻ നായർ എം, ജോസ്കുട്ടി സി ജെ കൂടാതെ ബാങ്കിലെ ജീവനക്കാരും നേതൃത്വം നൽകി.